ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ അത്യാധുനിക പോര്‍വിമാനത്തില്‍ ആയുധ പൂജ നടത്തിയതില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിശദീകരണം നൽകിയത്. പൂജ നടത്തിയ ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമായതിനാലാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത് നമ്മുടെ വിശ്വാസമാണ്. ഒരു അതീതശക്തിയുണ്ട്. അതില്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ വിശ്വസിച്ചുപോരുന്നു. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാന്‍ കഴിയും. ശരിയാണെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും, അത് തുടരുകയും ചെയ്യുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
എല്ലാ ആളുകള്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് പ്രാര്‍ഥിക്കാനുള്ള അവകാശമുണ്ട്. മറ്റാരെങ്കിലും ഇതേ കാര്യം ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ എതിര്‍ക്കുമായിരുന്നില്ല. ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. അത് എല്ലാവരുടേയും അഭിപ്രായമായിരുന്നില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments