കോഴിക്കോട്•പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുമായി പോലീസ് പൊന്നാമറ്റത്തെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തുവെന്നാണ് വിവരം. പൊന്നാമറ്റത്തെ വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പു മുറിയില്‍ നിന്നാണ് കുപ്പി കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഫോറന്‍സിക് വിഭാഗം കുപ്പിയുടെ കാലപ്പഴക്കം പരിശോധിച്ചു വരികയാണ്. കുപ്പി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൊന്നാമറ്റത്തെ വീട്ടിലെ തെളിവെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് ജോളിയുമായി അന്വേഷണ സംഘം മരിച്ച മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടിലേക്ക് തിരിച്ചു. ജോളിയുടെ ഭര്‍ത്താവിന്റെ അമ്മാവനാണ് മരിച്ച മാത്യു. 2014 ലാണ് മാത്യൂ മരിച്ചത്.
Post Your Comments