ന്യൂഡല്‍ഹി:രാഹുലിന്റെ വിദേശ യാത്രകളിൽ ദുരൂഹത ഉണർന്ന സാഹചര്യത്തിൽ നടപടികളുമായി കേന്ദ്രം. ഇതിനൊപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയുമായി ബന്ധപ്പെട്ടും ദുരൂഹതകള്‍ കേന്ദ്ര സര്‍ക്കാര്‍ കാണുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കംബോഡിയാ സന്ദര്‍ശനത്തിനു പിന്നാലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ(എസ്‌പി.ജി.) സംരക്ഷണമുള്ളവര്‍ക്ക് വിദേശയാത്രയിലും അംഗരക്ഷകര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സംരക്ഷണം ലഭിക്കുന്നവര്‍ ഇതു നിരാകരിച്ചാല്‍ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കില്ല. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കാണ് എസ്‌പി.ജി.വിദേശ സന്ദര്‍ശനങ്ങളുടെയെല്ലാം വിശദവിവരങ്ങള്‍ ഗാന്ധികുടുംബാംഗങ്ങള്‍ എസ്‌പി.ജി.ക്ക് നേരത്തേ കൈമാറേണ്ടിവരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍.
ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ
ഇവര്‍ വിദേശയാത്രകളില്‍ എവിടെയെല്ലാം സന്ദര്‍ശനം നടത്തുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തുന്നു, എന്ന് തുടങ്ങി ഓരോ മിനിറ്റിലും വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്. സ്വകാര്യത പരിഗണിച്ച് വിദേശ യാത്രകളില്‍ നെഹ്റു കുടുംബം എസ് പിജി സുരക്ഷ ഉപയോഗിക്കാറില്ല. എന്നാല്‍ അതീവ സുരക്ഷ വേണ്ടതിനാല്‍ എസ്‌പിജിയെ പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.
Post Your Comments