Latest NewsKeralaIndia

കൂടത്തായിയിലെ മൂന്നു ദുരൂഹ മരണങ്ങളിലും ആദ്യം ഓടിയെത്തിയ അയൽക്കാരനായ മുഹമ്മദ് ബാവയ്ക്ക് പറയാനുള്ളത്

ആദ്യം അന്നമ്മ മരിച്ചപ്പോഴും  ഭർത്താവ് ടോം തോമസും മകൻ റോയി തോമസും മരിക്കുമ്പോഴും ജോളിയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്.

താമരശ്ശേരി∙ കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ നടന്ന മൂന്നു ദുരൂഹ മരണങ്ങളിലും ആദ്യം ഓടിയെത്തിയ അയൽക്കാരനായ മുഹമ്മദ് ബാവയ്ക്ക് ഇവരുടെ മരണം കൊലപാതകമാണെന്ന യാഥാർഥ്യത്തോട് ഇനിയും പൊരുത്തപ്പെടാനാവുന്നില്ല.പൊന്നാമറ്റം വീട്ടിലെ അംഗത്തെ പോലെ കഴിഞ്ഞിരുന്ന ബാവയാണ് ആദ്യം അന്നമ്മ മരിച്ചപ്പോഴും  ഭർത്താവ് ടോം തോമസും മകൻ റോയി തോമസും മരിക്കുമ്പോഴും ജോളിയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്.

ജോളിയുടെ വ്യാജ ഒസ്യത്ത്: വില്ലേജ് ഓഫീസിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കാണാനില്ല

റോയി തോമസിന്റെ മരണസമയത്തും ബാവ തന്നെയാണ് ആദ്യം ഓടിയെത്തിയത്. ജോളിയുടെ നിലവിളി കേട്ടെത്തിയപ്പോൾ റോയി ശുചിമുറിയിൽ വാതിൽ അടച്ച നിലയിലായിരുന്നു. അടുത്തുള്ള ആശാരിയെ വിളിച്ചുകൊണ്ടു വന്നു കതകു തുറന്നു നോക്കുമ്പോൾ കാണുന്നതു റോയിയെ നുരയും പതയും വന്നു കുഴഞ്ഞു വീണ നിലയിലാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും റോയിയും മരിച്ചിരുന്നു. ജോളിയെ കാണാൻ പലരും ഈ വീട്ടിൽ വരാറുണ്ടായിരുന്നതും ബാവ ഇപ്പോഴാണു ഗൗരവത്തോടെ കാണുന്നത്. അറസ്റ്റിലായ മാത്യുവും പതിവു സന്ദർശകനായിരുന്നു.

ചില്ലറ തർക്കം, തട്ടുകടക്കാരന്റെ പല്ല് അടിച്ചുപൊട്ടിച്ചു, വീട്ടുകാരെ മര്‍ദിച്ചു; ഒടുവിൽ അറസ്റ്റ്

മരിച്ച റോയിയുടെ അമ്മാവന്റെ മകനായതു കൊണ്ടു സംശയിക്കേണ്ട കാര്യവുമില്ല. കൊലപാതകത്തിൽ മറ്റു പലരുടെയും പങ്കാളിത്തവും തള്ളിക്കളയാനാവില്ല..ഇവരുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നൽകിയ റോമോയെയും രഞ്ജിയെയും എല്ലാവരും കല്ലെറിയുകയാണ് ഉണ്ടായതെന്നും ബാവ ഓർമ്മിക്കുന്നു.പല ഭാഗത്തു നിന്നും സമ്മർദം ഉണ്ടായിട്ടും മരണകാരണം വ്യക്തമാകണമെന്ന ആഗ്രഹം മാത്രമാണ് ഇവർക്കുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button