കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കൂടത്തായി കൂട്ടക്കൊലപാതകം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇനിയെന്ത് ചെയ്യും എന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയല്‍. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരില്‍ ഒരു ചിത്രം ഡിനിയും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇന്നലെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇനിയെന്ത് ചെയ്യുമെന്ന് അങ്കലാപ്പിലാണ് നടി. ഡിനി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
‘കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’-ഡിനി കുറിച്ചു.
https://www.facebook.com/dini.daniel.9/posts/10219801416453047
അതേസമയം . മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാത്ത സാഹചര്യത്തില്‍ ആരാവും ജോളിയുടെ റോളില്‍ എത്തുകയെന്നതറിയാന്‍ സിനിമാപ്രേമികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
Post Your Comments