KeralaLatest NewsNews

കേന്ദ്രസർക്കാർ നയങ്ങൾ നാട്ടിൽ പട്ടിണിപ്പെരുപ്പമുണ്ടാക്കും-പ്രൊഫ. കെ.വി തോമസ്‌

കൊച്ചി: കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സംവിധാനത്തിലൂടെ സബ്സിഡിയോടെ ജനങ്ങൾക്ക് നൽകുന്നതിനായി 1967 ൽ കോൺഗ്രസ്സ് സർക്കാർ രൂപീകരിച്ച ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എഫ്. സി. ഐ) ബി.ജെ.പി. ഗവൺമെന്റ് അധികാരത്തിൽ വന്ന 2014 മുതൽ സബ്സിഡി തുക നല്കാത്തതുമൂലം വൻ ബാധ്യതയിലകപ്പെട്ടിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് പ്രസ്താവനയിൽ ആരോപിച്ചു. ഇപ്പോൾ എഫ്.സി.ഐയുടെ ബാധ്യത 2.6 ലക്ഷം കോടി രൂപയാണ്. കർഷകർക്ക് ന്യായമായ താങ്ങുവിലയും ഉപഭോക്താക്കൾക്ക് ഭക്ഷ്യധാന്യത്തിന് സബ്സിഡിയും നൽകേണ്ടത് കേന്ദ്ര ഗവൺമെന്റിന്റെ കടമയാണ്.

വർഷം ഏകദേശം ഒന്നേകാൽ ലക്ഷം കോടി രൂപയാണ് സബ്സിഡിയായി നല്കേണ്ടത്. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക സഹായം യഥാസമയം ലഭ്യമാക്കുന്നില്ലായെങ്കിൽ സംഭരണവും വിതരണവും എന്ന ഈ സംവിധാനം കടത്തിൽ മുങ്ങി നശിക്കും. കർഷകർക്ക് ന്യായമായ വില കിട്ടാതെയും ജനങ്ങൾക്ക് സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെ വരികയും ചെയ്താൽ നാട്ടിൽ പട്ടിണി പെരുകും.

റെയിൽവേയും, പെട്രോളിയവുമടക്കം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന മോദി സർക്കാർ എഫ്. സി.ഐ.യും കൈമാറേണ്ടി വരുമെന്നും കെ.വി. തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button