കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി രഹസ്യമായി എന്നും സന്ദർശനം നടത്തിയിരുന്ന സ്ഥലമായിരുന്നു എൻഐടി കന്റീൻ. കന്റീനില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. കൂടുതലും ഒറ്റയ്ക്കാണ് കണ്ടിട്ടുള്ളത്. ജോളി എൻഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ലെന്നും ഇവർ പറയുന്നു. പൊലീസ് കന്റീൻ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭർത്താവ് ഷാജു അടക്കമുള്ളവരെ എൻഐടിയിൽ ജീവനക്കാരിയായിരുന്നുവെന്നാണ് ജോളി പറഞ്ഞു വിശ്വസിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് അതു കളവാണെന്നു തെളിഞ്ഞത്.
Post Your Comments