ശബരിമലയില്‍ ആത്യന്തികമായി വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. സുപ്രീം കോടതിയുടെ പരിഗണനയിലാണ് നിലവില്‍ ശബരിമല വിഷയമെന്നും സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് സദാനന്ദ ഗൗഡ ആവർത്തിച്ചു.
സമയമെടുത്താലും വിശ്വാസ താല്‍പര്യം സംരക്ഷിക്കും. ശബരിമല യുവതീപ്രവേശന വിഷയം സങ്കീര്‍ണമാണ്. സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിര്‍മാണം പരിഗണിക്കുക. കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കാന്‍ ഏഴ് പതിറ്റാണ്ട് കാത്തിരുന്നു.ശബരിമലയില്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് നേരത്തെയും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചിരുന്നു. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കെതിരെയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആഞ്ഞടിച്ചു.
രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, കംബോഡിയയില്‍
കേരളത്തില്‍ നടക്കുന്നത് ഇരുമുന്നണികളുടെയും കൂട്ടുകച്ചവടമാണ്.കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാന്‍ പോലും തയ്യാറാകുന്നില്ലെന്നും ഗൗഡ കുറ്റപ്പെടുത്തി.
Post Your Comments