യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറുകയായിരുന്നെന്ന് എം.പി ശശി തരൂര്‍. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല പ്രചാരണ വിഷയമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ കുറ്റക്കാരാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.ഒഴിവാക്കാനാകാത്ത പരിപാടികളുണ്ടായിരുന്നതിനാലാണ് പ്രചാരണത്തിനെത്താന്‍ വൈകിയത്. ഇക്കാര്യം പാര്‍ട്ടിക്കും സ്ഥാനാര്‍ഥി മോഹന്‍കുമാറിനും കൃത്യമായി അറിയാമായിരുന്നെന്നും തരൂര്‍ പറഞ്ഞു.
നവരാത്രി കാലത്ത് മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തു
വിശ്വാസികളുടെ വേദനയെ ആശ്വസിപ്പിക്കാന്‍ എന്താണ് ബി.ജെ.പി ചെയ്തിട്ടുള്ളതെന്നും തരൂര്‍ ചോദിച്ചു. ‘മുദ്രാവാക്യം വിളിച്ചും നാടകം കളിച്ചും ബഹളമുണ്ടാക്കിയും പവിത്രമായ ഒരു സ്ഥലത്തെ രാഷ്ട്രീയ വേദിയാക്കുകയാണ് ബി.ജെ.പി ചെയതത്. അത് ജനങ്ങള്‍ക്കറിയാം. ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത ആ പാര്‍ട്ടിക്ക് ഇനിയും ഭരണം കൊടുത്തിട്ട് എന്താണ് കാര്യം?’. ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരായ വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുകയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതെ സമയം സിപിഎം-ബിജെപി വോട്ടു കച്ചവടമെന്നത് വോട്ടര്‍മാരെ അപമാനിക്കലാണെന്ന് ശശി തരൂര്‍ എംപി. അറിവും പഠിപ്പും ഉള്ളവരാണ് മലയാളികള്‍. ജനങ്ങള്‍ക്ക് അറിയാം എന്താണ് ചെയ്യേണ്ടതെന്ന്. സിപിഎം നേതാവ് ബിജെപിക്ക് വോട്ടുചെയ്യാന്‍ പറഞ്ഞാല്‍ വോട്ടര്‍മാര്‍ അങ്ങനെ ചെയ്യില്ല. വോട്ട് മറിക്കുന്നതിന് പാര്‍ട്ടി തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, കംബോഡിയയില്‍
ഒരു പാര്‍ട്ടിക്ക് ഒരാള്‍ വോട്ട് കൊടുക്കുന്നത് ആ പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടാണ്. ഇടതുപക്ഷം ജയിക്കുന്നത് ബിജെപിക്കും ബിജെപി ജയിക്കുന്നത് ഇടതുപക്ഷത്തിനും ഇഷ്ടമുള്ള കാര്യമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി എംഎല്‍എ ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് നാണക്കേടാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിക്കാരും വോട്ട് മറിച്ചിട്ടില്ല. സിപിഎം വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ബിജെപിയെ എതിര്‍ക്കാന്‍ ചെയ്തതാണെന്നും ശശി തരൂര്‍ പറഞ്ഞു.
Post Your Comments