കോഴിക്കോട്•കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രധാന പ്രതി ജോളിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ജോളിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സ നല്‍കിയ ശേഷം ജോളിയെ തിരികെ ജയിലില്‍ എത്തിച്ചു.
അതേസമയം, ജോലി ആത്മഹത്യ പ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ജോളിയെ ജയിലില്‍ എത്തിച്ചത്.
Post Your Comments