ബംഗളൂരു: കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കർണാടകയിലെ ചിത്രദുർഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.
ബിജെപി കോർ കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് മന്ത്രി കുഴഞ്ഞുവീഴുകയുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതും ഷുഗർ ലെവലിൽ വ്യതിയാനമുണ്ടായതുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
Post Your Comments