തിരുവനന്തപുരം : ശബരിമലയ്ക്കായി നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന സർക്കാർ. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി നിയമം നിർമിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭരണസംവിധാനം മാറ്റുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
Also read : ശബരിമല യുവതി പ്രവേശം: സർക്കാർ ആശയം വ്യക്തമാക്കി മണിയാശാൻ; ദർശനത്തിന് യുവതികൾ എത്തിയാൽ അവരെ സംരക്ഷിക്കും
ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാനായി ഹര്‍ജി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം നിയമ നിർമാണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments