ഒരു ജലദോഷം പോലും സ്വന്തം കുട്ടിക്ക് വരാതിരിക്കാൻ മുൻ കരുതലെടുക്കുന്ന മാതാപിതാക്കളോട് ഈ അമിതസംരക്ഷണം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവൃത്തിയുള്ള അന്തരീക്ഷത്തില്‍ രോഗാണുക്കളുടെ ആക്രമണമേല്‍ക്കാതെ വളരുന്ന കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ രക്താര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
നാലുവയസ്സുവരെയുള്ള പ്രായത്തില്‍ രോഗാണുക്കളുമായുണ്ടാകുന്ന സമ്പര്‍ക്കത്തിലൂടെയാണ് പ്രതിരോധവ്യവസ്ഥ ശക്തിപ്പെടുന്നതെന്നും പഠനം പറയുന്നു.
വളരെ ചെറുപ്പത്തില്‍ ഇങ്ങനെ വളര്‍ന്ന കുട്ടികളുടെ രോഗപ്രതിരോധവ്യൂഹം ശരിയായ രീതിയില്‍ വളര്‍ച്ച നേടിയിട്ടുണ്ടാകില്ല. അതിനാല്‍ത്തന്നെ ഇവര്‍ക്കു പിന്നീട് രോഗബാധകളുണ്ടാകാനും ഇത് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകാനുമുള്ള സാധ്യത കൂടുതലാണ്.കുട്ടികള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്ന അര്‍ബുദമാണ് രക്താര്‍ബുദം. ചെറുപ്പത്തില്‍ രോഗാണുബാധയുണ്ടായിട്ടുള്ള കുട്ടികളുടെ പ്രതിരോധവ്യവസ്ഥ ശക്തമായിരിക്കും. ഗര്‍ഭത്തിലുള്ളപ്പോള്‍ മുതല്‍ ശിശുവിന്റെ രോഗപ്രതിരോധവ്യൂഹം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കും.
Post Your Comments