Latest NewsNewsWomenHealth & Fitness

മുലയൂട്ടുന്ന അമ്മമാര്‍ ബ്രാ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍

മുലയൂട്ടുന്ന അമ്മമാര്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സദാ ശ്രദ്ധാലുക്കളായത് കൊണ്ട് സ്വന്തം ആരോഗ്യം നോക്കാന്‍ മറക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പ്രശ്‌നമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്തനങ്ങളുടെ സംരക്ഷണം. മുലയൂട്ടുന്ന കാലഘട്ടത്തില്‍ ഇത് മിക്കവരും കാര്യമായി ശ്രദ്ധിക്കാറില്ല. ഇക്കാലത്ത് അമ്മമാര്‍ ധരിക്കുന്ന ബ്രാ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സ്ത്രീകള്‍ക്ക് പ്രസവ ശേഷം സ്തനങ്ങളുടെ വലിപ്പം വര്‍ധിക്കും. ചിലരില്‍ ഇത് കാണാറില്ല. എന്നാല്‍ പ്രസവ ശേഷം മുലയൂട്ടുന്ന അമ്മമാര്‍ ബ്രായുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചുണ്ടിക്കാണിക്കുന്നു. കൃത്യമായ അളവിലുള്ള ബ്രായല്ല ധരിക്കുന്നതെങ്കില്‍ പാലിന്റെ ഉല്‍പാദനത്തെയും ഗുണമേന്മയേയും വരെ ബാധിക്കും. ഈ സമയത്ത് സ്തനങ്ങള്‍ക്ക് കട്ടി കുറവായിരിക്കും. അതിനാല്‍ തന്നെ വല്ലാതെ ഇറുകിയിരിക്കുന്ന ബ്രാ ഈ സമയത്ത് ഉപയോഗിക്കരുത്. ഇത് സ്തനങ്ങളില്‍ അമിതമായി വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. മുലയൂട്ടുന്നതിന് മുന്‍പ് സ്തനങ്ങള്‍ക്ക് വലിപ്പം കൂടിയിരിക്കും. മുലയൂട്ടിയ ശേഷം ഇത് കുറയുകയും ചെയ്യും. എന്നാല്‍ ഇത് സാധാരണ ബ്രാ ഉപയോഗിക്കുന്നവരില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയേയുള്ളൂ.

ഈ സമയത്ത് മറ്റേര്‍ണിറ്റി ബ്രാ ഉപയോഗിക്കണമെന്നhealth വിദഗ്ധര്‍ പറയുന്നു. ഇത് സ്തനത്തിലുണ്ടാകുന്ന വലിപ്പ വ്യത്യാസത്തിന് ഉത്തമമാണ്. സ്തനങ്ങളിലേക്ക് മികച്ച രക്തയോട്ടത്തിനും ഇത് സഹായിക്കും. ഇറുക്കമുള്ള ബ്രാ ഉപയോഗിക്കുന്നവരില്‍ പാല്‍ ഉല്‍പാദനം കുറയുന്നതായും ഗുണമേന്‍മ നഷ്ടപ്പെടുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മറ്റേര്‍ണിറ്റി ബ്രാ വാങ്ങുമ്പോള്‍ ഒരു സംഗതി കൂടി ഓര്‍ക്കുക. മികച്ച തുണിയില്‍ ഉളളത് വേണം വാങ്ങാന്‍. കാരണം ദിവസം മുഴുവന്‍ ഉപയോഗിക്കുന്നതിനാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. നല്ല മെറ്റീരിയല്‍ ബ്രാകള്‍ക്ക് വില അല്പം വര്‍ധിക്കുമെങ്കിലും ഇത് ദീര്‍ഘനാള്‍ ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button