KeralaLatest NewsNews

ത​ന്‍റേ​ത​ട​ക്കം, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഗുരുതര ആരോപണവുമായി പ്ര​തി​പ​ക്ഷ നേതാവ് രമേശ് ചെന്നിത്തല. ത​ന്‍റേ​ത​ട​ക്കമുള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്ന് നാ​ല് ദി​വ​സ​മാ​യി ത​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ട്. ഇ​ത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ ശ​ബ​രി​മ​ല വി​ഷ​യം ഒ​ളി​ച്ചു​വ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നു സാധിക്കില്ല. വി​ശ്വാ​സി​ക​ളു​ടെ താ​ൽ​പ​ര്യ​ത്തി​നൊ​പ്പം യു​ഡി​എ​ഫ് ഉ​ണ്ടാ​കു​മെ​ന്നും, കു​ട​ത്താ​യി​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ സി​പി​എം ബ​ന്ധം പു​റ​ത്തു​വ​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യും ചെന്നിത്തല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button