
ഇന്ത്യൻ വാഹന വിപണി കീഴടക്കാൻ റെപ്സോൾ എഡിഷനുമായി ഹോണ്ട എത്തി. ഇത്തവണ ഹോർനെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോൾ എഡിഷനാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബോഡി പാനലുകളിലും, അലോയ് വീലുകളിലും റെപ്സോൾ റേസിംഗ് സ്ട്രൈപ്പുകളോടു കൂടിയ റോസ് വൈറ്റും, വൈബ്രന്റ് ഓറഞ്ച് ഡ്യൂവൽ-ടോൺ കളർ കോമ്പിനേഷനും നൽകിയിട്ടുണ്ട്. ഹോണ്ട ഡിയോ 125 സ്പെഷ്യൽ എഡിഷൻ യഥാക്രമം 6.08 കിലോവാട്ട്, 10.4Nm എന്നിവയുടെ പവറും ടോർക്കും നൽകുന്നുണ്ട്.
റെപ്സോൾ എഡിഷനുകളായ ഹോർനെറ്റ് 2.0-യ്ക്ക് 1,40,000 രൂപയും, ഡിയോ 125-ന് 92,300 രൂപയുമാണ് വില. പുതിയ ലിമിറ്റഡ് എഡിഷൻ റെപ്സോൾ മോഡലുകൾ ഇന്ത്യയിലെ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിലൂടനീളം ലഭ്യമാകുന്നതാണ്. ഈ സ്പെഷ്യൽ എഡിഷനുകൾക്ക് 10 വർഷത്തെ വാറണ്ടി പാക്കേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഹോണ്ടയുടെ സ്മാർട്ട് കീയും പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇവയ്ക്ക് ലഭ്യമാണ്.
Post Your Comments