Latest NewsIndiaNews

പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിട്ടില്ലെന്ന് പ്രകാശ് ജാവ്ദേക്കർ

ലക്നൗ: പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയാണ് കത്തയച്ചവർക്കെതിരെ ബീഹാർ കോടതിയെ സമീപിച്ചത്. പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.

ആ കോടതിയുടെ നിർദേശപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . അല്ലാതെ കേസ് എടുത്ത സംഭവവുമായി കേന്ദ്ര സർക്കാരിനു യാതൊരു ബന്ധവുമില്ല – പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ബീഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ജയ് ശ്രീറാം വിളി പോര്‍ വിളിയാകുന്നു എന്ന് ആരോപിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തത്.

എഴുത്തുകാരന്‍ രാമ ചന്ദ്ര ഗുഹ, ചലചിത്ര പ്രവര്‍ത്തകരായ മണിരത്‌നം, അനുരാഗ് കശ്യപ്, രേവതി, അപര്‍ണ സെന്‍ തുടങ്ങി 50 ഓളം പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പ് വച്ചിരുന്നു. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് രാജ്യത്തിന്റ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും, മതവികാരം വൃണപ്പെടുത്തിയെന്നും, ആരോപിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button