ന്യൂ ഡൽഹി : ഒക്ടോബർ 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വിദേശ യാത്രക്കെതിരെ വിമർശനം. രാഹുൽ ബാങ്കോംഗിലേക്ക് പോയതാണ് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്ക് കാരണമായത്. ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി ബാങ്കോംഗിലേക്ക് പോയത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കാരണം ഹരിയാന കോണ്‍ഗ്രസ് ഘടകത്തിന് തിരിച്ചടി നൽകി പ്രമുഖ നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ട സമയത്തായിരുന്നു രാഹുൽ ഗാന്ധിയുടെ ബാങ്കോക്ക് സന്ദർശനം. അതേസമയം പത്താം തീയതി മുതൽ പത്തു ദിവസം രാഹുൽ പ്രചാരണത്തിനെത്തുമെന്ന വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി.
Post Your Comments