Latest NewsNewsIndia

ആംബുലന്‍സ് വഴിയില്‍ കുടുങ്ങി; ഗര്‍ഭിണി മരിച്ചു

ഭുവനേശ്വര്‍: ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നു വഴിയിലായപ്പോള്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. ഒഡീഷയിലെ ബരി പടയിലാണ് സംഭവം.
പ്രസവ വേദനയെ തുടര്‍ന്നു ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ചിത്തരഞ്ജന്‍ മുണ്ടെയുടെ ഭാര്യ തുളസിയുടെ നില ഗുരുതരമായപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അങ്ങോട്ടെയ്ക്കുള്ള വഴിമധ്യേയാണ് യുവതി മരിച്ചത്.

ആംബുലന്‍സില്‍ കൊണ്ടുപോകുനതിനിടെ ഇന്ധനം തീര്‍ന്ന് 45 മിനുട്ടോളം വഴിയില്‍ കിടന്നു. പണ്ഡിറ്റ് രാഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജിലേക്കാണ് പോകേണ്ടിരുന്നത്. മറ്റൊരു ആംബുലന്‍സില്‍ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെ വൈകിയത് കാരണം രക്ഷപെടുത്താനായില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button