Latest NewsKeralaIndia

കാമുകിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു, വൈറലായതോടെ കൂടുതൽ ചിത്രങ്ങൾ വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടിക്ക് ഫോൺ ശല്യം, കൊല്ലത്ത് യുവാവ് കസ്റ്റഡിയിൽ

വെല്‍ഡിംഗ് ജോലി ചെയ്യുന്ന നജീം ഫെയ്‌സ്ബുക്കിലൂടെയാണ് ലാബ് ടെക്‌നീഷ്യയായ യുവതിയെ പരിചയപ്പെട്ടത്.

കണ്ണൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനിയായ ലാബ് ടെക്‌നീഷ്യയയുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലം തഴവയിലെ കെ വി നജീം (27) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വെല്‍ഡിംഗ് ജോലി ചെയ്യുന്ന നജീം ഫെയ്‌സ്ബുക്കിലൂടെയാണ് ലാബ് ടെക്‌നീഷ്യയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു.

വിവാഹശേഷം നാസയില്‍ പോകാനെന്ന് പറഞ്ഞു പോയ വ്യാജ ശാസ്ത്രജ്ഞനെ ഒടുവില്‍ കണ്ടെത്തിയത് ഗുരുഗ്രാമിൽ

വാട്‌സ്‌ആപ്പിലൂടെയുള്ള ചാറ്റിംഗ് പരിധി വിട്ടതോടെ യുവതി നഗ്‌നചിത്രങ്ങളും കാമുകന് അയച്ചുകൊടുത്തു. നിരവധി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ കാമുകന്‍ ഇതെല്ലാം വാട്‌സാപ്പ് വഴി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു.ചിത്രങ്ങള്‍ ലഭിച്ചവര്‍ യുവതിയുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ ഇനിയും വേണമെന്നാവശ്യപ്പെട്ട് വിളിക്കാന്‍ തുടങ്ങിയതോടെയാണ് യുവതി സംഭവമറിയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button