ന്യൂഡല്‍ഹി: ഡി.ആര്.ഡി.ഒ ശാസ്ത്രഞ്ജനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത മധ്യവയസ്കന് അമേരിക്കയിലെ നാസയിൽ പോകുകയാണെന്ന് പറഞ്ഞു മുങ്ങിയതായി പരാതി. ദ്വാരക സ്വദേശിയായ ജിതേന്ദ്രനാണ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാള്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് കാണിച്ചിരുന്നു.
വിവാഹ ശേഷം അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പോകുകയാണെന്ന് പറഞ്ഞ് ഇയാള്‍ വീട് വിട്ടിറങ്ങി. പന്തികേട് തോന്നിയ യുവതി തൊട്ടടുത്ത ദിവസം ജിതേന്ദ്രന്റെ ലോക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചതോടെയാണ് കള്ളിവെളിച്ചത്തായത്.അമേരിക്കയില്‍ പോയ ഭര്‍ത്താവ് ഗുരുഗ്രാമിലുണ്ടെന്ന് യുവതിക്ക് മനസിലായി.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൊഴില്‍ രഹിതനാണെന്നും മറ്റൊരു ഭാര്യ ഉണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments