വിശാഖപട്ടണം: മദ്യം വാങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിനോട് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചൈതന്യ ശ്രാവാന്തി എന്‍ ജി ഒ. മദ്യവില്‍പ്പനയും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് മദ്യ ഉപയോഗത്തിന്റെ കണക്കെടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നും എന്‍ജിഒ പ്രസിഡന്റ് ഡോ ഷിറിന്‍ റഹ്മാന്‍ പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറക്കാനാവശ്യമായ നടപടികള്‍ വളരെ വേഗത്തിൽ സ്വീകരിക്കാനാകുമെന്നും എന്‍ജിഒ നിർദ്ദേശിച്ചു.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വില്‍പ്പന നിരീക്ഷിക്കാന്‍ കഴിയുമെന്നും ജനങ്ങള്‍ക്കിടയിലെ മദ്യത്തിന്റെ ഉപയോഗം കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാകുമെന്നും എന്‍ജിഒ പറഞ്ഞു. മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments