ബാഗ്ദാദ്: തൊഴിലില്ലായ്മയ്ക്കും,അഴിമതിക്കുമെതിരെയുള്ള ഇറാക്കിലെ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തിനിടെ 60പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പോലീസ് പ്രതിഷേധക്കാർക്കു നേരെ നടത്തിയ വെടിവയ്പിലും ഏറ്റുമുട്ടലിലുമാണ് ആളുകൾ മരിച്ചത്. 1600ൽ അധികം ആളുകൾക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ആയിരക്കണക്കിനു ആളുകളാണ് ബാഗ്ദാദ് അടക്കമുള്ള സ്ഥലങ്ങളിൽ ചൊവ്വാഴ്ച മുതൽ പ്രകടനം നടത്തുന്നത്. ആരും പ്രത്യേകിച്ചു നേതൃത്വം കൊടുക്കാത്ത പ്രതിഷേധം രാജ്യത്തുടനീളം പടരുന്നുണ്ട്
. പ്രക്ഷോഭം നിർത്തിയില്ലെങ്കിൽ രാജ്യത്തിന്റെ സന്പൂർണ നാശമായിരിക്കും ഫലമെന്ന് പ്രധാനമന്ത്രി മെഹ്ദി പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിഷേധക്കാർക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കാൻ സുരക്ഷാസേന തയാറാകണമെന്ന് പ്രസിഡന്റ് ബഹ്റാം സലേ നിർദേശിച്ചു.
Post Your Comments