ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 58 കാരന് സാംഗ് ക്വിയുടെ വീടാണ് ചൈനീസ് പൊലീസ് റെയ്ഡ് ചെയ്തത്. ഹെയ്നാന് പ്രവിശ്യയിലെ സാംഗ് ക്വിയുടെ വീടാണ് റെയ്ഡ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 13.5 ടണ്‍ സ്വര്‍ണ്ണമാണെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാറിന്റെ അറിവോടെയുള്ള റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
“എന്ത് പ്രഹസനമാണ് സജീ?” രാഹുൽ ഗാന്ധിയുടെ 45 മിനിറ്റ് ഉപവാസ സമരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
പരിശോധനയില്‍ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. മാത്രമല്ല പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു. ഹെയ്നാന് പ്രവിശ്യയിലെ വലിയനേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹൈക്കോവിലെ സെക്രട്ടറിയുമാണ് സാംഗ്. സംഭവം പുറത്ത് വന്നതോടെ സാംഗിയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.സാംഗിയുടെ വീട് റെയ്ഡ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
എന്നാല്‍ ചൈനയില്‍ ഈ വീഡിയോയ്ക്ക് വിലക്കുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം അക്കൗണ്ടിലൂടെ വന്ന കൈക്കൂലി പണമാണെന്നാണ് കരുതുന്നത്. മാത്രമല്ല കൈക്കൂലിയ ആഡംബര വില്ലകളും സ്വീകരിച്ചിട്ടുണ്ടെന്നും പറയുന്നു.
Post Your Comments