ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറാതെ ഇമ്രാന്‍ ഖാന്‍ . ചരടുവലിയ്ക്ക് മുസ്ലിം രാഷ്ട്രങ്ങളെ കൂട്ടുപിടിയ്ക്കുന്നു. . ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യന്‍പര്യടനം തുടങ്ങുന്നതിനുമുമ്പായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവരെ ഫോണില്‍ വിളിച്ചുവെന്നാണ് ഇപ്പോള്‍ ഒടുവില്‍ വന്നിരിക്കുന്ന . റിപ്പോര്‍ട്ട് ഇക്കാര്യം ഹസീനയുടെ മാധ്യമ സെക്രട്ടറി ഇഹ്‌സാനുല്‍ കരീം സ്ഥിരീകരിച്ചു.
കശ്മീര്‍വിഷയത്തില്‍ മുസ്ലിംരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇമ്രാന്‍ ഹസീനയെ സമീപിച്ചത്. ബുധനാഴ്ച ഇരുവരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഹസീനയുടെ ആരോഗ്യവിവരങ്ങളും ഇമ്രാന്‍ ആരാഞ്ഞതായി ഇഹ്‌സാനുല്‍ പറഞ്ഞു. സംഭാഷണത്തിന്റെ മറ്റുവിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി ബംഗ്ലാദേശ് നിലപാട് എടുത്തട്ടില്ലെന്നാണ് സൂചന
Post Your Comments