ന്യൂഡൽഹി ; ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യ അതിശക്തമായ സാമ്പത്തിക മുന്നേറ്റമാണ് നടത്തുന്നെതെന്ന് ആഗോള ഇക്കണോമിക്ക് ഫോറം . ദക്ഷിണേഷ്യയുടെ വികസനത്തിലും ആഗോള സാമ്പത്തിക വളർച്ചയുടെ സുസ്ഥിരതയിലും ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് ആഗോള ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ പറഞ്ഞു .ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ . ആഗോളസാമ്പത്തികം മാന്ദ്യമാണ് പ്രകടിപ്പിക്കുന്നതെങ്കിലും ഇന്ത്യയുടെ പുതിയ സാമ്പത്തിക നില വളരെയധികം സാദ്ധ്യതകളാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത് .
നൂതന സങ്കേതിക വിദ്യകളുടെ വളർച്ച സാമ്പത്തികവും സാമൂഹികവുമായ മൂല്യം ഉറപ്പാക്കുകയും , പ്രാദേശിക സഹകരണവും, രാജ്യത്തിന്റെ വളർച്ചാ വേഗതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു .കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്ന് ആഗോള ഇക്കണോമിക്ക് ഫോറം സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം .
Post Your Comments