KeralaLatest News

വാ​ട​കയ്ക്ക് രോ​ഗി​ക​ളെ ഇ​റ​ക്കി ത​ട്ടി​പ്പ് , വ​ര്‍​ക്ക​ല എ​സ്‌ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: വാ​ട​ക രോ​ഗി​ക​ളെ ഇ​റ​ക്കി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ര്‍​ക്ക​ല എ​സ്‌ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ര്‍​ശ. ക്രി​മി​ന​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. കോ​ള​ജി​ല്‍ യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലെ​ന്നും അ​മി​ത​മാ​യ ഫീ​സാ​ണു വാ​ങ്ങു​ന്ന​തെ​ന്നും കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ എ​ത്ര​യും വേ​ഗം ന​ല്ല സൗ​ക​ര്യ​ങ്ങ​ളു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നും കോ​ള​ജി​നെ​തി​രേ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നും വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്.

‘ഹോംസ്‌റ്റേ കത്തിച്ചത് പുറത്തു നിന്നുള്ളവരല്ലെന്നും കത്തിയത് ഇന്‍ഷുറന്‍സ് തലേദിവസം തീര്‍ന്ന കാറുകളെന്നും ആരോപണം,; അഗ്‌നിബാധ ഷൂട്ട് ചെയ്തത് ആരെന്ന ചോദ്യം അവശേഷിക്കുന്നു ‘; മുന്‍ അന്വേഷണസംഘത്തിനെ മാറ്റിയത് കുടുങ്ങുമെന്നായപ്പോഴോ?

മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കു മു​ന്പ് വാ​ട​ക രോ​ഗി​ക​ളെ ഇ​റ​ക്കി​യ​തി​ലാ​ണു കേ​സ്. ഈ ​വ​ര്‍​ഷം ജൂ​ലൈ​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്റ്റാ​ന്‍റ് വി​ത്ത് സ്റ്റു​ഡ​ന്‍റ്സ് ഓ​ഫ് എ​സ്‌ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണു വി​ദ്യാ​ര്‍​ഥി​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.ആ​ശു​പ​ത്രി​യി​ലേ​ക്കു രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണു പു​റ​ത്തു​വി​ട്ട​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ​യാ​ണു മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി​യും ന​ല്‍​കി​യ​ത്.

ഇ​ത്ത​ര​ത്തി​ല്‍ എ​ത്തി​ച്ച രോ​ഗി​ക​ള്‍​ക്കു പ​ണം ന​ല്‍​കാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ്റി​ക്കു​ക​യും ചെ​യ്തു. രോ​ഗി​ക​ളാ​യി എ​ത്തി​യ​വ​ര്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഏ​ജ​ന്‍റ് വ​ഴി 100 മു​ത​ല്‍ 300 രൂ​പ വ​രെ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. പ​ണം ന​ല്‍​കാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ളാ​യി എ​ത്തി​ച്ച​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button