ന്യൂഡല്‍ഹി: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ടായ റോയിട്ടേഴ്സ് പോള്‍ വ്യക്തമാക്കുന്നു.
Read Also: ദീപികയോട് അവസാനം സംസാരിച്ചത് നിധിൻ; സമൂഹമാധ്യമങ്ങളിൽ സജീവം, അധ്യാപികയ്ക്ക് നിരവധി ഫോളോവേഴ്സ്
രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു. അടുത്ത കാലത്തായി ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 10 മുതല്‍ 23 വരെ 54 സാമ്പത്തിക വിദഗ്ധരാണ് റോയിട്ടേഴ്‌സ് പോള്‍ പ്രവചിച്ചത്. ഈ സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളരുമെന്നാണ് പ്രവചനം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.3 ശതമാനവുമായിരിക്കുമെന്നും പ്രവചിക്കുന്നു.
നേരത്തെ ഐക്യരാഷ്ട്രസഭയും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയാണെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments