ദുബായ് : യുഎഇയില്‍ നവംബര്‍ ഒന്ന് മുതല്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി നാസിര്‍ ബ്ന്‍ ഥാനി അല്‍ഹാമിലിയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനു ഗതിവേഗം വരുത്തുന്നതാണ് സ്വദേശവല്‍ക്കരണം. മന്ത്രിസഭ പ്രഖ്യാപിച്ച പത്ത് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നവംബര്‍ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഫെഡറല്‍, പ്രാദേശിക, സ്വകാര്യ മേഖലകള്‍ സംയുക്തമായാണ് സ്വദേശിവല്‍ക്കരണം ലക്ഷ്യത്തിലെത്തിക്കാനുള്ള ബഹുമുഖ പദ്ധതികള്‍ക്ക് രൂപം നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
നാലു പ്രധാന ഘടകങ്ങളിൽ ഊന്നിയാണ് സ്വദേശിവൽക്കരണം പൂർത്തിയാക്കുക. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്ന പദ്ധതികളാണ് ഇതിൽ പ്രധാനം. സ്വദേശി യുവതീ യുവാക്കളെ തൊഴിൽ മേഖലയിൽ നിയമിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. ഇതിനായി അവരുടെ വൈദഗ്ധ്യവും നൈപുണ്യവും വർധിപ്പിക്കും. ദേശീയ തലത്തിൽ സ്വദേശികളെ സജ്ജമാക്കുന്നതോടെ പുതിയ സാമ്പത്തിക മുന്നേത്തിനാണു കരുത്താവുക. 2022 ആകുമ്പോഴേക്കും 20000 പേർക്ക് ധനവിനിമയ സ്ഥാപനങ്ങൾ, സെക്യൂരിറ്റി ആന്റ് കൊമഡിറ്റീസ് അതോറിറ്റി, ട്രാ, സിവിൽ ഏവിയേഷൻ, ഇത്തിസലാത്ത് തുടങ്ങിയ സ്ഥാപനത്തിൽ നിയമിക്കാനുള്ള നടപടികൾക്കും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നേതൃത്വം നൽകും
അതേസമയം യുഎഇ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലാണ്. മലയാളികള്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്നത് യുഎഇലാണ് എന്നതിനാല്‍ യുഎഇ മന്ത്രാലയ തീരുമാനം കേരളത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
Post Your Comments