ജമ്മു: ജമ്മുകശ്മീരില്‍ 50 ദിവസത്തിലേറെയായി വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുമെന്ന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് പലയിടങ്ങളിലായി വീട്ടുതടങ്കലില്‍ കഴിയുന്നത്.നേതാക്കളെ തടവിലാക്കിയിട്ട് 60 ദിവസം പിന്നിടുമ്പോഴാണ് മോചനത്തിന് വഴിതുറക്കുന്നത്.
ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്
ഓരോരുത്തരെക്കുറിച്ചും വിലയിരുത്തിയ ശേഷമാവും മോചിപ്പിക്കുകയെന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്‍റെ രണ്ടാം നിരയായ ബ്ലോക്ക് ഡവലപ്മെന്‍റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് തീരുമാനം.
കര്‍താര്‍പൂര്‍ ഇടനാഴി: ക്ഷണം സ്വീകരിച്ച് മന്‍മോഹന്‍സിംഗ് , നവംബറിൽ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും
ജമ്മു മേഖലയിലെ നേതാക്കളെ അധികൃതര്‍ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാശ്മീരിലെയും നേതാക്കളെ മോചിപ്പിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയത്..
Post Your Comments