ഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനുള്ള പാക് ക്ഷണം സ്വീകരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. കര്‍താര്‍പൂരിലെ സാഹിബ് ഗുരുദ്വാര മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയായിരിക്കെ ഒരിക്കല്‍ പോലും മുന്‍മോഹന്‍സിംഗ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ക്ഷണിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് മന്‍മോഹന്‍ സിംഗ് പാക് ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
നവംബര്‍ 9നാണ് മന്‍മോഹന്‍ പാക്കിസ്ഥാനില്‍ എത്തുന്നത്.കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മൂദ് ഖുറേഷിയാണ് നവംബര്‍ ഒന്‍പതിനു നടക്കുന്ന ചടങ്ങിലേക്ക് മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചത്. സിഖ് വിഭാഗക്കാരുടെ നേതാവെന്ന നിലയിലാണ് മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചതെന്നും ഖുറേഷി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം കര്‍താര്‍പൂരിലേക്ക് പോകുന്ന ആദ്യ ബാച്ചിനൊപ്പം ഡോ. സിംഗ് പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീന്‍ തക്രാല്‍ പറഞ്ഞു.
ഗുരുദ്വാര നങ്കാന സാഹിബ് സന്ദര്‍ശിക്കാനും നഗര്‍ കീര്‍ത്തനത്തെ തിരികെ കൊണ്ടുവരാനും പ്രത്യേക പ്രതിനിധി സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗ് ജനിച്ചത് ഇപ്പോള്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ്. എന്നാല്‍ വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം അമൃത്സറിലേക്ക് മാറി.അതിര്‍ത്തിയുടെ ഇന്ത്യന്‍ ഭാഗത്ത് നിന്ന് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വരെയുള്ള ഇടനാഴി പാകിസ്ഥാനാണ് നിര്‍മ്മിക്കുന്നത്.
മറുവശത്ത് ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക്ക് മുതല്‍ അതിര്‍ത്തി വരെ ഇന്ത്യ നിര്‍മ്മിക്കുന്നു.ഗുരു നാനാക് ദേവ് തന്റെ ജീവിതത്തിന്റെ അവസാന 18 വര്‍ഷം ചെലവഴിച്ച സ്ഥലത്താണ് ഗുരുദ്വാര നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 12 ന് സിഖ് സ്ഥാപകന്‍ ബാബാ ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുന്നോടിയായി നവംബര്‍ 9 ന് പാകിസ്ഥാന്‍ ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറക്കും.
Post Your Comments