ശ്രീനഗര്‍: വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി എം.ബി.ബി.എസ്. സീറ്റ് നല്‍കുകയും ആ പണം ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി നല്‍കുകയും ചെയ്ത നാല് വിഘടനവാദി നേതാക്കള്‍ പിടിയില്‍. സീറ്റിന് പത്തുലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് വാങ്ങുന്നത്.
ഇത്തരത്തില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള സര്‍വകലാശാലകളിലേക്ക് കശ്മീരില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കുന്നതായി പോലീസിനും രഹസ്യവിഭാഗത്തിനും കഴിഞ്ഞ ജൂലായില്‍ വിവരം ലഭിച്ചിരുന്നു. ഈ പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
നാല്പതോളം സീറ്റാണ് ഒരോ വര്‍ഷവും ഇവരിലൂടെ കൈമാറ്റംചെയ്തിരുന്നത്. ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗങ്ങളായ മുഹമ്മദ് അക്ബര്‍ ബട്ട്, ഫാത്തിമ ഷാ, മുഹമ്മദ് അബ്ദുള്ള ഷാ, സബ്സര്‍ അഹമ്മദ് ഷെയ്ക്ക് എന്നിവരെയാണ് കഴിഞ്ഞദിവസം ജമ്മുകശ്മീര്‍ പോലീസ് പിടികൂടിയത്.
Post Your Comments