അബുദാബി: അശ്രദ്ധമായി വാഹനമോടിച്ച 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ. അശ്രദ്ധമായി വാഹനമോടിക്കുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്തതിന് 18 വയസുകാരനെ വീട്ടു തടങ്കലിലാക്കി. ഉമ്മുൽ ഖുവൈൻ ട്രാഫിക് മിസ്ഡിമെനേഴ്‌സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: കുവൈറ്റ് മനുഷ്യക്കടത്തിന് പിന്നില്‍ ആട് മേയ്ക്കലെന്ന് സംശയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് എന്‍ഐഎ
ഗൾഫ് പൗരനാണ് ശിക്ഷ ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കിയതിനാണ് നടപടി. പ്രതി അശ്രദ്ധമായി വാഹനമോടിക്കുന്ന ദൃശ്യങ്ങൾ കോടതിയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
Post Your Comments