
ഹൈദരാബാദ്: തെലങ്കാനയിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ വീട്ടുതടങ്കലിൽ. സിറ്റി കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കാൻ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷൻ രേവന്ത് റെഡ്ഡി എംപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. മുൻ എംപിയും ടിപിസിസി വൈസ് പ്രസിഡന്റുമായ മല്ലു രവി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടുതടങ്കലിലാണ്.
കോൺഗ്രസിന്റെ മുഖ്യ രാഷ്ട്രീയതന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ഹൈദരാബാദിലെ ഓഫീസിൽ തെലങ്കാന പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധത്തിന് സംസ്ഥാന കോൺഗ്രസ് ആഹ്വാനം ചെയ്തത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിനെതിരെ അഞ്ച് പരാതികൾ പോലീസിന് ലഭിച്ചു. തുടർന്ന് അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഏകദേശം 50 കംപ്യൂട്ടറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Post Your Comments