Latest NewsKeralaNews

മരട് ഫ്ലാറ്റ് വിഷയം: ഒഴിയുന്നതിന് താമസക്കാർക്കനുവദിച്ച സമയപരിധി അവസാനിക്കുന്നത് ഇന്ന്

കൊച്ചി: മരട് ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നും ഒഴിയുന്നതിന് താമസക്കാർക്കനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. താമസമൊഴിയാൻ കൂടുതൽ സമയമനുവദിക്കില്ലെന്ന് സർക്കാരും, മരട് നഗരസഭയും വ്യക്തമാക്കിയിട്ടുണ്ട്. പുനസ്ഥാപിച്ച വൈദ്യുതിയും, കുടിവെള്ളവും ഇന്ന് വിച്ഛേദിക്കും. വൈകുന്നേരത്തിനുള്ളിൽ ഫ്ലാറ്റുകളിൽ നിന്ന് മാറാനാണ് ഉത്തരവ്.

ഈ മാസം 20 വരെ ഒഴിയാൻ സമയപരിധിയനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. ഇത് അധികൃതർ നിരസിച്ചതോടെ പത്താം തീയതിക്കുള്ളിൽ ഒഴിയാമെന്ന് ഫ്ലാറ്റുടമകൾ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിനെ അറിയിച്ചു. എന്നാൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകേണ്ടതിനാൽ സമയം നീട്ടാനാകില്ലെന്ന് സബ് കളക്ടർ അറിയിച്ചു.

അടുത്ത വെള്ളിയാഴ്ച തന്നെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി കരാറെടുത്ത കമ്പനികൾക്ക് കൈമാറും. പുനരധിവാസം ആവശ്യപ്പെട്ടവർക്കെല്ലാം നൽകിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. പൊളിക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമീപവാസികൾ സംഘടിച്ചതാണ് നടപടികൾ തുടരുന്നതിന് പുതിയ തടസ്സം.

shortlink

Related Articles

Post Your Comments

Related Articles


Back to top button