KeralaLatest NewsNews

പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് അഭിഭാഷകന് പൊതു ജനമധ്യത്തിൽ ഭീഷണി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഹാജരാകുന്ന വിജിലന്‍സ് അഭിഭാഷകന്‍ എ രാജേഷിനെ പൊതു ജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് എ രാജേഷിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ചിലര്‍ പരസ്യമായി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണിത്.

ശനിയാഴ്ച രാത്രി പത്തിന് മുളവുകാട് ഭാഗത്തുകൂടി യാത്രചെയ്യവെ രാജേഷിന്റെ കാറ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെത്തിയവര്‍ തടയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തിരുന്നു. രണ്ടാമത്തെ കയ്യേറ്റ ശ്രമം ഞായറാഴ്ച പാലാരിവട്ടം റിനൈസണ്‍സ് ഹോട്ടലിന് സമീപത്തുവച്ചായിരുന്നു. അന്ന് കേസിന്റെ പേര് പറഞ്ഞാണ് അക്രമികള്‍ ഭീഷണിപ്പെടുത്തിയത്.

അതേസമയം, അക്രമികള്‍ എത്തിയ വാഹനത്തിന്റെ ചിത്രം അഭിഭാഷകന്‍ പകര്‍ത്തിയിരുന്നു. ചിത്രം പൊലീസിന് കൈമാറും. രണ്ടാമത്തെ സംഭവവും ഉണ്ടായതോടെ രാജേഷ് വിജിലന്‍സ് ഡയറക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button