KeralaLatest NewsNewsTechnology

ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി : കാരണമിതാണ്

കൊച്ചി : പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതുതാല്‍പ്പര്യ ഹര്‍ജി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നത്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

2013 ല്‍ റഷ്യയില്‍ പുറത്തിറങ്ങിയ ടെലിഗ്രാമില്‍ വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ടെലിഗ്രാമിനെ ദുരുപയോഗിക്കുന്നുവെന്നും, തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് വ്യാഴാഴ്ച. പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button