ഇടുക്കി : ദേവിക്കുളം സബ്കളക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുന്‍പ് നാല് പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ്. ദേവിക്കുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999 ല്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മ്മിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്.
പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ടെ നാല് പട്ടയങ്ങളാണ് സെപറ്റംബര്‍ 24 ന് റദ്ദാക്കിയത്.
നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.സര്‍ക്കാരിന്റെ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജ പട്ടയങ്ങളുണ്ടാക്കി മരിയ ദാസ് കയ്യടിക്കിയെന്ന് കാട്ടി ബിനു പാപ്പച്ചന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി ചെയ്തത്.
Post Your Comments