KollamKeralaNattuvarthaLatest NewsNews

വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമം : രണ്ടു യുവതികൾ അറസ്റ്റിൽ

വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് താഴെ കണ്ണങ്കര വീട്ടിൽ സൽമ (42) എന്നിവരാണ് പൊലീസ് പിടിയിലായത്

വർക്കല: വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ച സംഭവത്തിൽ വർക്കലയിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് താഴെ കണ്ണങ്കര വീട്ടിൽ സൽമ (42) എന്നിവരാണ് പൊലീസ് പിടിയിലായത്.

വർക്കല പുത്തൻചന്തയിലെ കേരള ബാങ്കിൽ നിന്ന് 81 ലക്ഷം രൂപ വായ്പയെടുക്കുന്നതിനാണ് പ്രതികൾ ശ്രമിച്ചത്. വർക്കല നഗരസഭയുടെ സി.ഡി.എസിന്റെ ലെറ്റർ പാഡും മെംബർ സെക്രട്ടറി, ചെയർപേഴ്സൻ, ഓഫീസ് എന്നിവരുടെ സീലുകളുമാണ് വ്യാജമായുണ്ടാക്കിയത്.

Read Also : ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ പാടില്ല: വിലക്ക് ഏർപ്പെടുത്തി കെ സുധാകരൻ

വ്യാജരേഖകൾ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ചേർത്ത് 27 കുടുംബശ്രീ യൂണിറ്റുകൾ വ്യാജമായുണ്ടാക്കി. സംശയം തോന്നിയ കേരള ബാങ്ക് വർക്കല ബ്രാഞ്ച് മാനേജർ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ഭവാനിയമ്മയെ വിളിച്ചന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. തുടർന്ന്, ഭവാനിയമ്മ വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളുടെ പക്കൽ നിന്ന് സീലുകൾ, ലെറ്റർ പാഡുകൾ, അഫിലിയേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, പ്രബേഷൻ എസ്.ഐ മനോജ്, എ.എസ്.ഐ മാരായ ഫ്രാങ്ക്ളിൻ, ബിജുകുമാർ, എസ്.സി.പി.ഒമാരായ ഹേമവതി, സുരജ, ബ്രിജിലാൽ, സി.പി.ഒ മാരായ ഷിറാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button