ThiruvananthapuramNattuvarthaLatest NewsKeralaNews

പീഡനക്കേസിൽ പ്രതിയായ സിഐയ്ക്കും സഹായിച്ച റൈറ്റർക്കും സസ്പെൻഷൻ

എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി.സൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: പീഡന കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ രേഖയുണ്ടാക്കിയ സിഐക്ക് സസ്പെൻഷൻ. എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി.സൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. മലയിൻകീഴ് പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാൻ ആണ് പ്രതിയായ സിഐ വ്യാജരേഖയുണ്ടാക്കിയത്.

പീഡനപരാതിക്ക് പിന്നിൽ കടം നൽകിയ പണം തിരികെ ചോദിച്ചതിന്‍റെ വൈരാ​ഗ്യമാണെന്ന് വരുത്താനാണ് സിഐ ശ്രമിച്ചത്. ഇതിന്‍റെ പിൻബലത്തിൽ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും ഇപ്പോൾ പ്രതിയാണ്. കേസിൽ വ്യാജരേഖയുണ്ടാക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Read Also : തിരുവനന്തപുരത്ത് നിന്ന് കാണാതായ ദിവ്യയോടും മകൾ ഗൗരിയോടും കാമുകൻ മാഹിൻ കണ്ണ് ചെയ്ത ക്രൂരത 11 വർഷത്തിന് ശേഷം പുറത്ത്

മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019-ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിക്കുകയും പണം കടം വാങ്ങുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടർ പരാതിയിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button