ErnakulamLatest NewsKeralaNattuvarthaNews

വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകി: ഒരാൾ കൂടി അറസ്റ്റിൽ

വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്

നെടുമ്പാശ്ശേരി: ആന്ധ്ര സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി പൊലീസാണ് പ്രതിയെ​ അറസ്റ്റ് ചെയ്തത്.

Read Also : ‘ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു’: പ്രതിപക്ഷ നേതാവിനെതിരെ എം.എം മണി

മസ്കറ്റിലേക്ക് പോകാൻ വ്യാജ രേഖകളുമായി എത്തിയ 17 സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടുപേർക്ക് വ്യാജ യാത്രാരേഖകൾ നിർമ്മിച്ച് നൽകിയത് ഇയാളാണ്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button