കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്. സൗദി പൗരനാണ് കുവൈത്ത് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം കഠിന് തടവിനാണ് കോടതി ഉത്തരവിട്ടത്. പൗരത്വ രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് ഇയാൾ പിടിയിലായത്.
Read Also: ‘മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകരുത്’: പോപ്പുലർ ഫ്രണ്ട് പരിശീലന വിവാദത്തിന് പിന്നാലെ സർക്കുലർ
വ്യാജ രേഖകൾ ചമച്ചുണ്ടാക്കിയ കൃത്രിമ പൗരത്വം മറയാക്കി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിൽ ഇയാൾ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കുവൈത്ത് സ്വദേശിയുടെ ഫയലുകളിൽ സ്വന്തം പേര് ചേർത്താണ് ഇയാൾ കൃത്രിമ പൗരത്വ രേഖകളുണ്ടാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Post Your Comments