വയനാട്: രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ഒക്ടോബര്‍ 14- കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാവുക.
ALSO READ: നാടുകാണി ചുരത്തിലൂടെ ചെറു വാഹനങ്ങൾക്ക് കടന്നുപോകാം; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്. കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടിയാവും കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാവുക.
Post Your Comments