മലങ്കര സഭാ തര്‍ക്കം രൂക്ഷമായതോടെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആഹ്വാനവുമായി യാക്കോബായ സഭ. യാക്കോബായ സഭയുടെ പുത്തന്‍കുരിശിലെ ആസ്ഥാനത്തു നിന്ന് പുറത്തിറക്കിയ അറിയിപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അന്ത്യേഖ്യന്‍ വിശ്വാസികള്‍ രാജിവക്കണമെന്ന് പറയുന്നു. മനോരമ പത്രം, എംആര്‍എഫ് ടയര്‍, പാരഗണ്‍ പാദരക്ഷകള്‍ എന്നിവ ബഹിഷ്‌കരിക്കണം.
മുത്തൂറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുള്ള യാക്കോബ വിശ്വാസികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണം. അതോടൊപ്പം ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാര്‍ അത് ഉപേക്ഷിക്കാന്‍ തയാറാകണം. വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ അതില്‍ ജനിച്ച കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു അന്ത്യേഖ്യന്‍ വിശ്വാസത്തില്‍ ചേരാന്‍ ശ്രമിക്കണം. ഇവരെ വച്ചു കാര്യങ്ങള്‍ സമ്മര്‍ദത്തിലാക്കുവാന്‍ നമ്മുക്ക് സാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
അറിയിപ്പിന്റെ പൂര്‍ണരൂപം
യാക്കോബായ സഭ അത്യന്തം കലുഷിതമായ കാലഘട്ടത്തില്‍ കൂടെയാണ് കടന്നു പോകുന്നത്. ഏകദേശം മൂന്നര ലക്ഷത്തോളം വരുന്ന യാക്കോബ വിശ്വാസികള്‍ ഇന്ന് നമ്മുടെ മുന്‍ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം വേദന അനുഭവിക്കുകയാണ്. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിധി നമ്മുക്ക് ഇനി മറികടക്കാന്‍ ആവില്ല. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തിരുമേനി പറഞ്ഞ പോലെ നമ്മള്‍ നഷ്ടപ്പെട്ട പള്ളികളുടെ സ്ഥാനത്തു പുതിയ പള്ളികള്‍ വെച്ച് മാറാനാണ് തീരുമാനം. അതായത് ഇടവക സഭകള്‍ ഏറ്റെടുക്കണം. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അന്ത്യേഖ്യന്‍ വിശ്വാസികള്‍ രാജിവക്കണം.
മനോരമ പത്രം, എംആര്‍എഫ് ടയര്‍, പാരഗണ്‍ പാദരക്ഷകള്‍ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുള്ള യാക്കോബ വിശ്വാസികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണം. അതോടൊപ്പം ാേര്‍ത്തഡോക്‌സ് സഭയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാര്‍ അത് ഉപേക്ഷിക്കാന്‍ തയാറാകണം. വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ അതില്‍ ജനിച്ച കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു അന്ത്യേഖ്യന്‍ വിശ്വാസത്തില്‍ ചേരാന്‍ ശ്രമിക്കണം. ഇവരെ വച്ചു കാര്യങ്ങള്‍ സമ്മര്‍ദത്തിലാക്കുവാന്‍ നമ്മുക്ക് സാധിക്കും. ഇനിയും ഇതുമാത്രമാണ് മാര്‍ഗം. പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവയുടെ നിര്‍ദേശം നിങ്ങള്‍ എല്ലാം കേട്ടുകാണുമല്ലോ. ആയതിനാല്‍ നിങ്ങള്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുക.
Post Your Comments