തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായക തീരുമാനവുമായി യാക്കോബായ സഭ. മലങ്കരയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിതര്‍ക്കമാണ് ഇപ്പോള്‍ പ്രധാന വിഷയം. ശാശ്വത പരിഹാരത്തിന് പ്രധാനമന്ത്രിയുടെ മധ്യസ്ഥതയില്‍ ധാരണയുണ്ടാക്കാന്‍ ശ്രമം തുടരുന്നു. സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പള്ളികളിലെ സംസ്‌കാരത്തിന്് ഒരുതീരുമാനമുണ്ടാക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞു. ഇടവകാംഗങ്ങളുടെ മൃതദേഹങ്ങള്‍ അതാത് പള്ളി സെമിത്തേരികളില്‍ത്തന്നെ സംസ്‌കരിക്കുന്നത് അവകാശമാക്കിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയത്.
ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യാക്കോബായ സഭ എല്‍ഡിഎഫിനൊപ്പം നിന്നു. തങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും എന്നാണ് സഭയുടെ നിലപാട്.
പള്ളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഭൂരിപക്ഷം നോക്കി പള്ളിഭരണം കൈമാറണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. സെമിത്തേരി ഓര്‍ഡിനന്‍സിന് സമാനമായ രീതിയില്‍ ഓര്‍ഡിനന്‍സ് വേണമെന്നാണ് യാക്കോബായ പക്ഷം പറയുന്നത്. എന്നാല്‍, വിധി നടപ്പാക്കാതെ പള്ളി തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവന്നാല്‍ കോടതിയില്‍ നിന്ന് വീണ്ടും പ്രഹരമേല്‍ക്കുമോയെന്ന ആശങ്കയും സംസ്ഥാന സര്‍ക്കാരിനുണ്ട്. അതുകൊണ്ട് തന്നെ ഓര്‍ഡിനന്‍സ് ഇടതുപക്ഷത്തിന്റെ പരിഗണനയില്‍ ഇല്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് ഇല്ലങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചിക്കുമെന്ന് യാക്കോബായ സഭ വൈദിക ട്രസറ്റി ഫാ.സ്ലീബ വട്ടവേലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോറെപ്പിസ്‌കോപ്പയ്ക്ക് പിന്തുണ നല്‍കി യാക്കോബായ വിശ്വാസികള്‍ രംഗത്തെത്തി. ഫാ.സ്ലീബ വട്ടവേലിലിന്റെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍ വൈറലാകുന്നത്.
സഭാതര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് എതിരെ നടക്കുന്ന നീതി നിഷേധത്തിന് എതിരെ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, സെമിത്തേരി ഓര്‍ഡിനന്‍സിന് പകരമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചു സഹായിച്ചത് പോലെ പോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹായിക്കേണ്ട കാര്യമില്ല എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. സ്വന്തം നിലയില്‍ വിജയിപ്പിക്കാമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മതി. മറ്റു സ്ഥലങ്ങളില്‍ ജനകീയ മുന്നണികളുമായി കൈകോര്‍ക്കണം . കൊച്ചിയില്‍ വിഫോര്‍ കൊച്ചി. ട്വന്റി20 ചര്‍ച്ച്ആക്ട് സ്വാധീന പ്രദേശങ്ങളില്‍ അവരുമായി യോജിച്ച് അവരെ സഹായിക്കുക എന്നിങ്ങനെയാണ് വാദം. സഭ മുന്‍ഗണന നല്‍കേണ്ട സ്ഥാനാര്‍ത്ഥികളുടെ പേരുകളും മണ്ഡലങ്ങളും പോസ്റ്റില്‍ വിശദമാക്കുന്നു.’ പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടാകും .
സഭ മുന്‍ഗണന നല്‍കേണ്ട സ്ഥാനാര്‍ത്ഥികള്‍??
പിറവം- ഷീബ ഷാജി
കോതമംഗലം- ഷാനു പൗലോസ്
ഇടുക്കി – റിജോ എബ്രഹാം
മൂവാറ്റുപുഴ – ഷാജി ചുണ്ടയില്‍
പെരുമ്ബാവൂര്‍- അഡ്വക്കേറ്റ് പീറ്റര്‍ ഏലിയാസ്
പുതുപ്പള്ളി- മണര്‍കാട് പള്ളി ഇടവക അംഗങ്ങളുടെ സംയുക്ത സ്ഥാനാര്‍ത്ഥി
കോട്ടയം- ക്നാനായ യാക്കോബായ സഭയില്‍ നിന്നുള്ള ഏതെങ്കിലുമൊരു ആരോഗ്യ പ്രവര്‍ത്തകന്‍
റാന്നി – ക്നാനായ യാക്കോബായ സഭയില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥി
കുട്ടനാട് – Knanaya യാക്കോബായ സഭയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി
പാലാ – കത്തോലിക്കാ സഭയില്‍ നിന്നുള്ള വനിതാ നേഴ്സ് മറ്റു ജനകീയ മുന്നണി കളുമായി ചേര്‍ന്നുള്ള സഖ്യത്തില്‍ മത്സരിപ്പിക്കുക. ഇവിടെ ചതുഷ്‌കോണ മത്സരം ആയിരിക്കും . ചിലപ്പോള്‍ ദയാബായിയുടെ മത്സരരംഗത്ത് കാണും. ഭാഗ്യമുണ്ടെങ്കില്‍ ജയിച്ചു പോകാം.
കടുത്തുരുത്തി- ക്നാനായ കത്തോലിക്കാ വിശ്വാസിയായ ആരോഗ്യ പ്രവര്‍ത്തകന്‍ സംയുക്ത സ്ഥാനാര്‍ത്ഥി ആയിരിക്കണം.
ഏറ്റുമാനൂര്‍- ക്നാനായ കത്തോലിക്കാ സഭയില്‍ നിന്നുള്ള സംയുക്ത സ്ഥാനാര്‍ത്ഥി
വടക്കാഞ്ചേരി – അനില്‍ അക്കര യുള്ള പ്രതിഷേധത്തിന് ഭാഗമായി യാക്കോബായ സഭയുടെ ഒരു യുവജന പ്രവര്‍ത്തകന്‍ പ്രതിഷേധസൂചകമായി മത്സരിക്കണം. ആ പ്രതിഷേധം കേരളം മൊത്തം അലയടിക്കും
ചാലക്കുടി. അങ്കമാലി. കുന്നത്തുനാട്. ആലുവ. വയനാട് .തൃശൂര്‍. ഇടുക്കി. കൊച്ചി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ട്വന്റി ട്വന്റി..V4 കൊച്ചി.Oiip . church Act സംഘടനകള്‍ തുടങ്ങിയവരുമായി സംയുക്തമായി തീരുമാനിച്ചു പ്രഖ്യാപിക്കുക.
Post Your Comments