തിരുവനന്തപുരം: മുസ്ലിംലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്ന് മുദ്രകുത്തരുത് . മുസ്ലിം ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : കള്ളക്കടത്തിന് തടയിടാന്‍ കേന്ദ്രബഡ്ജറ്റില്‍ തീരുമാനം
മതനിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിച്ചിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല എന്നും കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിച്ചുപോന്ന ആളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
Post Your Comments