Latest NewsKeralaIndia

‘ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കില്‍ ഗാന്ധി ആര്‍.എസ്.എസ് ആയേനെ’,​ അദ്ദേഹം ശാഖയില്‍ പങ്കെടുത്തിരുന്നു’: ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: മഹാത്മാ ഗാന്ധി ആര്‍.എസ്.എസിന്റെ ശാഖയില്‍ പങ്കെടുത്തിരുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍.ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസിന്റെ ഭാഗമായേനെ എന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധി ശിഷ്യന്മാരും ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുമായി നിരന്തര സമ്ബര്‍ക്കത്തിലായിരുന്നു.1934 ഡിസംബര്‍ 24 ന് ഗാന്ധിജി ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുത്ത് ഭഗവദ് ധ്വജത്തിനെ പ്രണമിച്ചു.’താങ്കള്‍ എന്നേക്കാള്‍ നല്ല സംഘാടകനാണെന്നും ഞാന്‍ ആര്‍.എസ്.എസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്ന് ഗാന്ധിജി ഹെഡ്ഗേവാറിനോട് പറഞ്ഞതായും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുത് : കമലഹാസൻ

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഗാന്ധി ചിന്തകൾ നീണാൾ വാഴട്ടെ…

ഗാന്ധിജി ആര്‍.എസ്.എസ് ശാഖയിൽ പങ്ക് ചേർന്നു. ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കിൽ ഗാന്ധിജി ആര്‍.എസ്.എസ് ന്റെ ഭാഗമായേനെ. ഗാന്ധിജിയും ഗാന്ധി ശിഷ്യന്മാരും ആര്‍.എസ്.എസ് സ്ഥാപകൻ Dr ഹെഡ്ഗേവാറുമായി നിരന്തര സമ്പർക്കത്തിലായിരുന്നു.1934 ഡിസംബർ 24 ന് ഗാന്ധിജി ആര്‍.എസ്.എസ് ശാഖയിൽ പങ്കെടുത്ത് ഭഗവദ് ധ്വജത്തിനെ പ്രണമിച്ചു. ശാഖയിൽ പങ്കെടുത്തത് തനിക്ക് ഏറെ സന്തോഷമായെന്നും ജാതിരഹിത ഹിന്ദു സമൂഹം സൃഷ്ടിക്കുന്നത് ഏറ്റവും നല്ല കാര്യമാണന്നും, ‘ശക്തമായി സംഘടന പ്രവർത്തനം തുടർന്ന് നടത്തണമെന്നും, മികച്ച പ്രവർത്തനം രാജ്യത്ത് നടത്താൻ ആര്‍.എസ്.എസ് ന് കഴിയുമെന്നും ഹിന്ദുക്കളെ സംഘടിപ്പിക്കുന്നത് ദേശീയ താൽപ്പര്യമാണെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു ‘.

തുടർന്ന് ഹെഡ്ഗേവാറിനെ നേരിട്ട് കാണണമെന്ന ഗാനധിജിയുടെ നിർദ്ദേശപ്രകാരം ഡിസം 25 ന് ഗാന്ധിജി-ഹെഡ്ഗേവാർ കൂടിക്കാഴ്ച്ചയും ചർച്ചയും നടന്നു. താങ്കൾ എന്നേക്കാൾ നല്ല സംഘാടകനാണെന്നും ഞാൻ ആര്‍.എസ്.എസ് ൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും ഗാന്ധിജി ഹെഡ്ഗേവാറിനോട് പറഞ്ഞു. ഗാന്ധിജിയുടെ മനസ്സ് അറിഞ്ഞ ശരിയായ ഗാന്ധി ശിഷ്യന്മാർ കൂട്ടത്തോടെ ആര്‍.എസ്.എസ് അനുഭാവികളും പ്രവർത്തകരുമായി മാറി. ഗാന്ധിജിയും ഡോക്ടർജിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ പരസ്പര പൂരകങ്ങളായിരുന്നു. ഗാന്ധിജി ബ്രിട്ടീഷ് അടിമത്തത്തിനെതിരെ പോരാടി ,ഡോക്ടർജി ഭാരതീയരുടെ മാനസീക അടിമത്തത്തിനെതിരെ പോരാടി. സ്വതന്ത്ര്യപ്രാപ്തിക്ക് ശേഷവും ഗാന്ധിജി ആര്‍.എസ്.എസ് മായി സഹകരിക്കുകയും ഡൽഹിയിലെ ഭംങ്കി കോളനിയിൽ നടന്ന ആര്‍.എസ്.എസ് ശാഖയിൽ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു.

നൈസാമിന്റെ സ്വത്തില്‍ പാകിസ്ഥാന് അവകാശമില്ലെന്ന് ബ്രിട്ടീഷ് കോടതി

ഗുരുജി ഗോൾവാൾക്കറുമായി വളരെ അടുപ്പത്തിലും പരസ്പരം ചർച്ചകളും നടത്തി. ആര്‍.എസ്.എസ് ഭാരത വിഭജനത്തിന് എതിരായിരുന്നു. ഗാന്ധിജിയും വിഭജനത്തെ എതിർത്തു. എന്നെ വെട്ടിമുറിച്ചാലും രാജ്യത്തെ വെട്ടിമുറിക്കരുതെന്ന് ഗാന്ധിജി നെഹ്രു അടക്കമുള്ളേ കോൺഗ്രസ്സ് നേതാക്കളോട് ആപേക്ഷിച്ചു. എന്നാൽ ഗാന്ധിജിയെ ഒരു ഭാരമായിട്ടാണ് ചിലപ്പോൾ കോൺഗ്രസ്സ് നേതാക്കൾ കണ്ടിരുന്നത്. സ്വന്തം അധികാരത്തിനായി ഗാന്ധിജിയെ മറന്ന് രാജ്യത്തെ വെട്ടിമുറിക്കാൻ കൂട്ട് നിന്നു. ഗാന്ധി ചിന്തകളെ തിരസ്കരിച്ച നെഹ്രുവും കോൺഗ്രസ്സും ഗാന്ധി ചിന്തകൾ ഇൻഡ്യയിൽ നടപ്പാക്കാതിരിക്കാൻ കമ്മ്യൂണിസ്റ്റ്കളെ കൂട്ട് പിടിച്ച് ആര്‍.എസ്.എസ് നെ എതിർത്തു.

ഗോപരിപാലനവും, സ്വദേശിയും, ജാതി നിർമ്മാർജ്ജനവും അടക്കം ഗാന്ധി ചിന്തകൾ ആര്‍.എസ്.എസ് നടപ്പാക്കാനും പ്രചരിപ്പിക്കാനും തീരുമാനിച്ചതോടെ നെഹ്രൂവ്യൻ കോൺഗ്രസ്സ് പ്രകടമായി ആര്‍.എസ്.എസ് വിരുദ്ധരായി പോലീസിനെ കൊണ്ട് ക്രൂരമായി മർദ്ദിച്ച് ഇല്ലാത്ത കളവ് പ്രചരിപ്പിച്ച് ആര്‍.എസ്.എസ് നെ തകർക്കാൻ ശ്രമിച്ചു. ആര്‍.എസ്.എസ് ന് ഭരണഘടന വേണമെന്ന് ആദ്യമായി ഉപദേശിച്ചത് ഗാനധിജിയാണ് ‘. ആര്‍.എസ്.എസ് വളരേണ്ടതും നിലനിൽക്കേണ്ടതും അനിവാര്യമാണെന്ന തോന്നൽ ഗാന്ധിജിക്ക് ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ഉപദേശിച്ചത്.

കോൺഗ്രസ്സിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഗാന്ധിജി ആര്‍.എസ്.എസ്ൽ ആയിരുന്നു പ്രതിക്ഷ അർപ്പിച്ചത്. ഗാന്ധി ശിഷ്യന്മാർ പ്രമുഖർ എല്ലാം ആര്‍.എസ്.എസ് അനുഭാവികളായി മാറി. ഒരിക്കൽ പോലും ആര്‍.എസ്.എസ് നെ ഗാന്ധിജി വിമർശിച്ചിട്ടില്ല. ഗാന്ധി സാഹിത്യത്തിൽ ഒരിടത്തും ഒരു വരി പോലും കണ്ടിട്ടില്ല. കോൺഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകളേയും വിമർശിച്ചിട്ടുണ്ട്. ഇതാണ് ചരിത്ര യാഥാർത്ഥ്യം… (അവലംബം: കെ.ആർ മക്കാനിയുടെ പുസ്തക, ഗാനധി സാഹിത്യം, 2019 ആഗസ്റ്റ് 12 ന് ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം.)

shortlink

Related Articles

Post Your Comments

Related Articles


Back to top button