Latest NewsNewsIndia

ആഗോള പരിപാടികളില്‍ പങ്കെടുക്കാന്‍ പാക് പ്രധാനമന്ത്രിക്ക് ഒരു നല്ല വിമാനം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ : പാകിസ്ഥാന്റെ ദയനീയാവസ്ഥ ചൂണ്ടികാണിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

 

ന്യൂഡല്‍ഹി : ആഗോള പരിപാടികളില്‍ പങ്കെടുക്കാന്‍ പാക് പ്രധാനമന്ത്രിക്ക് ഒരു നല്ല വിമാനം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ : പാകിസ്ഥാന്റെ ദയനീയാവസ്ഥ ചൂണ്ടികാണിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സാമ്പത്തിക രംഗത്ത് കൈക്കൊള്ളുന്ന തെറ്റായ നയങ്ങളാണ് പാകിസ്ഥാനെ ഈ സാഹചര്യത്തില്‍ എത്തിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഡിഫന്‍സ് അക്കൗണ്ട്സ് വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ സൗദി നല്‍കിയ വിമാനത്തിലാണ് ഇമ്രാന്‍ ഖാന്‍ ന്യൂയോര്‍ക്കിലേക്ക് പോയത്. സ്വന്തമായി ഒരു നല്ല വിമാനം ഏര്‍പ്പാടാക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാടുപെടുകയാണ്. സാമ്പത്തിക രംഗത്തെ തെറ്റായ നയങ്ങളാണ് ആഗോള പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു വിമാനം പോലും ഏര്‍പ്പാടാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പാകിസ്ഥാനെ എത്തിച്ചതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

പരിപാടിയില്‍ ദേശീയ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ദേശീയ സുരക്ഷ എന്നത് ഇന്ന് ഒരു ബഹുമുഖ ആശയമാണ്. രാജ്യത്തിനായി പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരോട് മികച്ച സേവനം കാഴ്ച വെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button