തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രവാസി സംരംഭകരില്‍ നിന്നും നിക്ഷേപം സ്വീകരിയ്ക്കുന്ന പദ്ധതിയുമായി കേരളം. കേരളത്തിലേക്കു കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഈ മാസം നാലിന് ദുബായില്‍ നടക്കുന്ന നോണ്‍ കേരളൈറ്റ്‌സ് എമര്‍ജിങ് ഒന്‍ട്രപ്രണേഴ്‌സ് മീറ്റ് (നീം) സംഗമത്തില്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. പുതിയതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്നു നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനം. മീറ്റിനു മുന്നോടിയായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രിപ്പറേറ്ററി മീറ്റിങ് നടത്തി.
Post Your Comments