ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക. ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താന്‍ അനുയോജ്യമായ കേന്ദ്രമാണെന്നും എണ്ണ, വാതക, ഖനന മേഖലകളില്‍ ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമാണ് സൗദി കാംക്ഷിക്കുന്നതെന്നും മുഹമ്മദ് അല്‍ സാതി പറഞ്ഞു.
ഊര്‍ജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതുക്കള്‍, ഖനനം എന്നീ മേഖലകളിലായാകും 10,000 കോടി ഡോളറിന്റെ നിക്ഷേപം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ്അല്‍ സാതി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി കിരീടാവകാശിമുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളില്‍ സൗദി നിക്ഷേപം നടത്താനൊരുങ്ങുന്നത്
Post Your Comments